
കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്ററായി കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ തത്തുല്യ യോഗ്യതയുള്ളവർ ആയിരിക്കണം അപേക്ഷകർ. അപേക്ഷകര്‍ കുടുംബശ്രീ അയൽക്കൂട്ട അംഗമോ അല്ലെങ്കിൽ വനിതയായ കുടുംബാംഗമോ ആയിരിക്കണം. കമ്മ്യൂണിറ്റി ഓർഗനൈസേഷൻ രംഗത്തുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
കുടുംബശ്രീ പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിൽ നടപ്പാക്കുന്നതിനും കുടുംബശ്രീ സംഘടനാ ശാക്തീകരണങ്ങൾ നിരീക്ഷിക്കുന്നതിനുമായി ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കുന്നത് പരിഗണിക്കും. എട്ട് ഒഴിവുകളുണ്ട്. പ്രായം 18-നും 35-നും മദ്ധ്യേ.
ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ അംഗം ആണെന്ന് തെളിയിക്കുന്ന രേഖ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, റേഷൻ കാർഡിലെ വിവരങ്ങൾ അടങ്ങിയ പേജ് എന്നിവ ഡിസംബർ 10-നകം ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, കളക്ടറേറ്റ് എന്ന വിലാസത്തിലോ സമർപ്പിക്കണം.
അപേക്ഷാഫോറം www.kudumbashree.com എന്ന സൈറ്റിലും കുടുംബശ്രീ ഓഫീസിലും ലഭിക്കും. ജില്ലാതലത്തിലുള്ള പരീക്ഷയുടേയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ സമാഹൃത ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോൺ - 0468-2221807.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)