
പമ്പ: ശബരിമല സന്ദർശിക്കാനെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകാതെ മടങ്ങി. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിക്കും യുഡിഎഫ് ഇല്ലെന്നും, ഭക്തരുടെ അസൗകര്യം കണക്കിലെടുത്ത് നിലയ്ക്കലിൽ നിന്നും പമ്പയിൽ എത്തിയ സംഘം, അവിടെ യാത്ര അവസാനിപ്പിച്ച്, പമ്പയിൽ നിന്നും മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
സന്നിധാനത്തെത്തി നിരോധനാജ്ഞ ലംഘിക്കുമെന്നറിയിച്ചു കൊണ്ടാണ് രാവിലെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന സംഘം നിലയ്ക്കലിൽ എത്തിയത്. എന്നാൽ യുഡിഎഫ് സംഘത്തെ നിലയ്ക്കലിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.
പമ്പയിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷമാണ് ഇവർ സന്നിധാനത്തേക്ക് പോകേണ്ടന്ന് തീരുമാനിച്ചത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ, ജോസഫ് എം പുതുശ്ശേരി തുടങ്ങി യുഡിഎഫിലെ എല്ലാ കക്ഷിനേതാക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)