
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് നാടെങ്ങും കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്ത് വാട്സ് ആപ് ഗ്രൂപ്പുകള്‍. ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആഹ്വാനം നല്‍കുന്നത്. സി പി ഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കാനും, കലാപത്തിന് ആസൂത്രണം ചെയ്യുന്ന ചര്‍ച്ചകളും ഈ ഗ്രൂപ്പുകളില്‍ സജീവമാണ്.
ഹിന്ദുത്വ തീവ്രവാദ സംഘടനയായ രാഷ്ട്രീയ ബജ്രംഗ് ദളിന്റെ പേരിലുള്ള വാട്സ് ആപ് ഗ്രൂപ്പില്‍ എ കെ ജി സെന്റര്‍ കത്തിക്കണമെന്നും ക്രമസമാധാനം തകര്‍ക്കണമെന്നുമാണ് ആഹ്വാനം. പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കാനും കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന് ആക്രമിക്കാനും എസ്. ശ്രീജിത്ത് എന്ന ആര് എസ് എസ് പ്രവര്ത്തകന് ഗ്രൂപ്പ് അഡ്മിന് ആയിട്ടുള്ള സംഘപരിവാര്‍ വാട്സ് ആപ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നു. പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
ഇതുപോലെ ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വിവരം കിട്ടിയ മറ്റ് ഗ്രൂപ്പുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)