
കൊച്ചി : അണ്ടർ 17 ഫുട്ബോളിന് വേദിയൊരുക്കുന്നതിൽ കൊച്ചിയിൽ നടക്കുന്ന പ്രവർത്തങ്ങളിൽ ഫിഫയ്ക്ക് പൂർണ തൃപ്തി. കഴിഞ്ഞ ദിവസം ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി പ്രധാന വേദിയായ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദർശിച്ചു സൗകര്യങ്ങൾ ഉറപ്പു വരുത്തി. ഫിഫ നിഷ്കർഷിച്ച പ്രവർത്തനങ്ങൾ പൂർണ തോതിൽ സജ്ജമാക്കാൻ കൊച്ചിയിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി പറഞ്ഞു.
ഫിഫ സംഘം പച്ച കൊടി കാട്ടിയതോടെ ക്വാർട്ടർ ഫൈനൽ ഉൾപ്പടെ 9 മത്സരങ്ങൾ ആകും കൊച്ചിക്കു ലഭിക്കുക. എന്നാൽ സുരക്ഷ കാരണങ്ങൾ മുൻ നിർത്തി 41000 കാണികൾക്ക് മാത്രമാകും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനം അനുവദിക്കുക. അടിയന്തര ഘട്ടങ്ങളിൽ 8 മിനിറ്റ് കൊണ്ട് സ്റ്റേഡിയത്തിനുള്ളിൽ നിന്നും കാണികളെ ഒഴിപ്പിക്കണമെന്നാണ് ഫിഫ നിഷ്കർഷിക്കുന്ന സുരക്ഷാ നയത്തിൽ പറയുന്നത്. ഇക്കാരണത്താൽ മുകളിലെ തട്ടുകളിൽ കാണികൾക്കു പ്രവേശനം അനുവദിച്ചാൽ 8 മിനിറ്റ് കൊണ്ട് കാണികളെ പൂർണ തോതിൽ ഒഴിപ്പിക്കുക എളുപ്പമാകില്ല. കാണികളുടെ സുരക്ഷയ്ക്ക് അത്രമാത്രം പരിഗണനയാണ് ഫിഫ നൽകുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)