
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. നിലയ്ക്കല്‍-പമ്പ റൂട്ടിലുള്ള കെഎസ്ആര്‍ടിസി-യുടെ ചെയിന്‍ സര്‍വീസുകളില്‍ ഇക്കുറി കണ്ടക്ടര്‍മാരില്ല.
ഇരുനൂറോളം ടിക്കറ്റ് വെന്റിംഗ് മെഷിനുകളാണ് നിലയ്ക്കലില്‍ എത്തിച്ചിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം എന്നിവ ഉപയോഗിച്ച് ടിക്കറ്റുകള്‍ വാങ്ങാം. നിലയ്ക്കലും പമ്പയിലും വിവിധ സ്ഥലങ്ങളില്‍ ടിക്കറ്റ് വെന്റിംഗ് മെഷീനുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐ.ടി കമ്പനിയാണ് വെന്റിംഗ് മെഷീന് തയാറാക്കി നല്‍കിയിട്ടുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)