
ലൊസാഞ്ചലസ്: സ്പൈഡര്മാന്, അയണ്മാന്, ആന്റ് മാന്‍ മാര്‍വല്‍ സൂപ്പര്‍ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു. മാര്‍വല്‍ കോമിക്സിലൂടെയായിരുന്നു ഈ സൂപ്പര്‍ താരങ്ങളെയെല്ലാം സ്റ്റാന്‍ ലീ ആരാധകര്‍ക്ക് മുന്നിലെത്തിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ചികിത്സയിലായിരുന്നു അദ്ദേഹം.
മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ ആധാരമാക്കി ബോളിവുഡിലൊരുങ്ങിയ ചിത്രങ്ങളിലൂടെയാണ് അയണ്‍ മാനും ഹള്‍ക്കും തുടങ്ങി സ്റ്റാന്‍ലിയുടെ സൂപ്പര്‍ ഹീറോകള്‍ കൂടുതല്‍ ജനകീയമാകുന്നത്. ഈ ചിത്രങ്ങളിലൂടെ സ്റ്റാന്‍ ലീയും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയൊരു സംരംഭം എന്ന നിലയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് മാര്‍വല്‍ കോമികിസിനെ എത്തിച്ചത് ലീയുടെ സൂപ്പര്‍ താരങ്ങളായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)