
മണ്ഡല-മകര വിളക്ക് കാലത്തേയ്ക്ക് ശബരിമലയില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ സംവിധാനം ഒരുക്കുന്നു. മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. എമര്‍ജന്‍സി ഓപ്പറേഷന് തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളാണ് തയ്യാറാകുന്നത്. 3,000-ത്തോളം ജീവനക്കാരെയാണ് മണ്ഡകാലത്തേയ്ക്കായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിയമിക്കുക.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നതും നിലവിലെ സാഹചര്യവും മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ശബരിമലയില്‍ വിന്യസിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്ററില്‍ 16-ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍, ഓപ്പറേഷന് തീയേറ്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സ് സേവനം എന്നിവയും ഇവിടെ ഒരുക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)