
കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രന് തിരക്കഥ എഴുതി സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്കാണ് പുതുമുഖ നായികയെ തേടുന്നത്. ചുരുക്കം സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ടൊവിനോ തോമസ്. നെഗറ്റീവ് കഥാപാത്രവുമായി സിനിമയില്‍ എത്തി ഇപ്പോള്‍ സിനിമയിലെ റൊമാന്റിക് താരമായി മാറിയിരിക്കുകയാണ്. താരത്തിന്റെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിതാ പുറത്തിറങ്ങാന്‍ പോകുന്ന ടൊവിനോ ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രമായ മറഡോണയും തീവണ്ടിയും സൂപ്പര്‍ ഹിറ്റായിരുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന അനു സിത്താര നായികയായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രം ലൂസിഫര്‍, എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങള്‍. ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബര്‍ 9-നാണ് ഒരു കുപ്രസിദ്ധ പയ്യന് തിയേറ്ററുകളില്‍ എത്തുന്നത്.
19-നും 25-നും ഇടയില്‍ പ്രയാമുളള 5.4 നും 5.8 നും ഇടയില്‍ ഉയരമുള്ള മെഞ്ചത്തി പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. rubyfilmsruby736@gmail.com എന്ന ഇ-മെയില്‍ ഐ.ഡി-യിലേയ്ക്കാണ് ബയോഡേറ്റ അയക്കേണ്ടത്. ഓഡിഷനിലൂടെയായിരിക്കും നായികയെ തിരഞ്ഞെടുക്കുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)