
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നടന് പ്രകാശ് രാജ്. അമ്മയ്ക്ക് ജനിച്ചവരാരും ആരാധനാ സ്വാതന്ത്ര്യം തടയരുത്. എല്ലാവരും ജനിച്ചത് അമ്മയില്‍ നിന്നാണ്. എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വിലക്കെന്തിനാണെന്ന് മനസിലാകുന്നില്ല. തന്നെ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെയും ദൈവമല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.
പ്രളയത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാടിനെയും പ്രകാശ് രാജ് വിമര്‍ശിച്ചു. പ്രതിമ നിര്‍മിക്കാന്‍ 3000 കോടിയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നിട്ടും കേരളത്തിന് 600 കോടിയുടെ സഹായമാണ് നല്‍കിയത്. നമ്മുടെ നികുതിപ്പണമാണ് പ്രതിമ നിര്‍മിക്കാനും മറ്റും ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)