
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സേനയില്‍ ഉദ്യോഗസ്ഥരെ മതവും ജാതിയും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് സേനയെ മതപരമായി വിഭജിക്കാനും പൊലീസ് സംവിധാനത്തെ ഭയപ്പെടുത്താനുമാണെന്ന് ഐപിഎസ് അസോസിയേഷന് വ്യക്തമാക്കി. സേനയിലെ ചില ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. മോശം വാക്കുകളാണ് പറയുന്നത്. അത്തരം വാക്കുകള്‍ പറയുന്നവരുടെ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.
എന്നാല്‍ ഭയപ്പെടുത്തി തങ്ങളെ നിയമപാലനത്തില്‍ നിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ല. ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം നീക്കം നടത്തുന്നത് ഖേദകരമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ചിലര്‍ നേരിട്ടും നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ നിയമവാഴ്ചയും കേരളത്തിന്റെ ജനാധിപത്യ സംവിധാനവും തകര്‍ക്കുന്നതാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)