
തിരുവനന്തപുരം: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണിയുണ്ടെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്ത് കൊണ്ട് ഫേസ്ബുക്കിലാണ് ലക്ഷ്മിയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വിഷയത്തില്‍ ലക്ഷ്മി രാജീവ് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് നേരെ വധഭീഷണി അടക്കമുള്ള വര്‍ദ്ധിച്ചത്.
'സച്ചിന് Koyamparambath Satchidanandan, ശബരിമല വിഷയത്തില്‍ സംസാരിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ഇന്നലെ ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോള്‍ അന്നൊക്കെ ഞാന്‍ പറയുമായിരുന്നു പരിമിതികള്‍ ഒരുപാടാണ്' എന്ന്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും വെളിപ്പെടുത്തി ഇവര്‍ രംഗത്തെത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)