
ശബരിമല: മണ്ഡല മകരവിളക്ക് കാലത്തേക്ക് ശബരിമല നിയന്ത്രിക്കാന്‍ സിപിഎമ്മിന്റെ 1,680 സ്ക്വാഡുകളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നീക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് തുടങ്ങി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജകള്‍ക്കായി നടതുറന്ന ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ച മണ്ഡല മകരവിളക്ക് കാലത്തും ഉണ്ടാവാനുള്ള സാധ്യത ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്ന തൊഴിലാളികള്‍ മുഴുവന്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നാണ് ദേവസ്വംബോര്‍ഡിന് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം.
അരവണ തയ്യാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫീസ് ഗസ്റ്റ്ഹൗസ്, തീര്‍ത്ഥാടകരുടെ താമസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാനെത്തുന്നവര്‍ക്ക് തീര്‍ത്ഥാടന കാലം മുഴുവന്‍ സന്നിധാനത്ത് കഴിയാന്‍ സാധിക്കും. അവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊക്കെ ഒരുക്കുന്നത് ദേവസ്വം ബോര്‍ഡാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)