
കൊച്ചി: ശബരിമല സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് ഹൈക്കോടതി. എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്തിനും 50-നും ഇടയില്‍ പ്രായമുള്ള അയ്യപ്പ വിശ്വാസികളായ സ്ത്രീകളെ മല കയറുന്നതില്‍ നിന്നു രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരടക്കം അക്രമ മാര്‍ഗത്തിലൂടെ തടയുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എ.കെ മായ, എസ്. രേഖ, ജലജ മോള്, ജയമോള്‍ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കോടതി വിധി നടപ്പാക്കാന്‍ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് ഹര്‍ജിയിലുണ്ട്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 17 മുതല്‍ 20 വരെ അവിടെ നടന്ന സംഭവങ്ങളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ആലപ്പുഴ സ്വദേശി ആര്. രാജേന്ദ്രന്റെ ഹര്‍ജിയും കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന-ജില്ലാ പോലീസ് മേധാവികള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കളക്ടര്‍, കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികള്‍, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, പി. എസ്. ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തന്ത്രി കണ്ഠര് മോഹനര് തുടങ്ങിയവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. ശബരിമല സന്ദര്‍ശനത്തിന് മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു സ്ത്രീകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വാക്കാല്‍ ആരാഞ്ഞത്. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)