
തിരുവനന്തപുരം: ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. ശബരിമല ക്ഷേത്രത്തിലുണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആണ് സമരം നടത്തുന്നത്. ശബരിമലയിൽ മലയൻ മാർക്കുണ്ടായിരുന്ന അവകാശം തന്ത്രി കുടുംബം തട്ടിയെടുത്തുവെന്നാണ് ആദിവാസി ഗോത്രമഹാസഭ ഉള്ള ദളിത് സംഘടനകളുടെ ആരോപണം. പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും ശബരിമലയുടെ സമ്പൂർണ്ണ അധികാരം അവകാശപ്പെടാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് അതുമായി മുന്നോട്ടു വരുന്നത്. സമര പരിപാടികൾ ആലോചിക്കാൻ ഈ മാസം 29-ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃ കൺവെൻഷൻ വിളിച്ചു. മലയരയ സമുദായത്തെയും ഒപ്പംകൂട്ടി പ്രക്ഷോഭം നടത്താനാണ് സംഘടനകളുടെ ശ്രമം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)