
പമ്പ: തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി നട ഇന്ന് അടയ്ക്കും. നിലയ്ക്കൽ ഉൾപ്പെടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികൾ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാൽ, സർക്കാർ പ്രതിഷേധം മുന്നിൽ കാണുകയാണ്. ശബരിമലയിൽ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്നലെ പലയിടത്തായി ഭക്തർ തടഞ്ഞുവച്ചത്. ഇവരെല്ലാവരും ഒറ്റ തീർഥാടക സംഘത്തിൽപ്പെട്ടവരാണ്. ഇന്നും നിരവധി തീർത്ഥാടകരാണ് ദർശനത്തിനായി എത്തുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും, പമ്പയിലും ഒരുക്കിയിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)