
ഷാര്‍ജ: പ്രളയ ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി. പ്രളയ ദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉള്‍ക്കൊണ്ടാണ് പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാന്‍ തയ്യാറായി വന്നിട്ടുള്ളതെന്നും, എന്നാല്‍ 'നിങ്ങളങ്ങനെ നന്നാവേണ്ട' എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അതുകൊണ്ടാണ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. ഇതിനെതിരെ മലയാളിയുടെ അഭിമാനബോധം ഉയര്‍ന്നു വരിക തന്നെ ചെയ്യും, മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്ക് സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണെന്നും ഇത് ഒരു ജനതയുടെ നില നില്‍പ്പിന്റെ പ്രശ്നമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)