
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ വീണ്ടും പ്രതിഷേധം. ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങിയ സംഘമാണ് ഇവിടെയെത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇവര്‍ മുദ്രാവാക്യം വിളിച്ചു. കനത്ത പോലീസ് സുരക്ഷയെ മറികടന്നാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്. ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നു രാവിലെ മുതല്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച് ഭക്തരെ മാത്രമേ സന്നിധാനത്തേയ്ക്ക് കടത്തി വിട്ടിരുന്നുള്ളൂ. എന്നാല്‍ ഇതിനെയൊക്കെ മറികടന്നാണ് ബിജെപി നേതാക്കള്‍ നിലയ്ക്കലില്‍ എത്തിയത്.
നാലില്‍ കൂടുതല്‍ ആളുകള്‍ സംഘമായി എത്തിയാല്‍ പോലീസിന് അവരെ കസ്റ്റഡിയിലെടുക്കാം എന്നാണ് 144-നിരോധാനാജ്ഞ അനുശാസിക്കുന്നത്. എന്നാല്‍, ബിജെപി നേതാക്കളായി എ.എന്‍ രാധാകൃഷ്ണന്, ജെ.ആര് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)