
പത്തനംതിട്ട: സര്‍ക്കാരിന്റെ പിന്തുണയോടെ 13 സ്ത്രീകള്‍ വീണ്ടും പമ്പയില്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേയും വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് സര്‍ക്കാര്‍ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള 13 യുവതികളാണ് മല ചവിട്ടാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് സംരക്ഷണം നല്കി ശബരിമലയില്‍ എത്തിക്കാനാണോ ശ്രമമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.
സര്‍ക്കാരിന്റെ അറിവോടെയാണ് ഈ നീക്കമെന്നാണ് പരക്കെ ആരോപണം. കൃത്യമായ വിവരങ്ങള്‍ നല്കുന്നില്ലെങ്കിലും പൊലീസ് പമ്പയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹം ഒരുക്കി വിശ്വാസികളെ നേരിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേ സമയം വിശ്വാസികളും ജാഗ്രതയോടെ ഈ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)