
പത്തനംതിട്ട: ശബരിമലയില്‍ ഇനിയും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പോലീസും ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ശബരിമലയിലെ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണ്. യുവതീ പ്രവേശനം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കേരളത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വളരെ വൈകാരികമായാണ് ഭക്തര്‍ ശബരിമലയിലെ യുവതീ പ്രവേശനത്തോട് പ്രതികരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ഇന്റലിജന്‍സ് സംഘം സന്നിധാനത്ത് എത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും, സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയിരിക്കുന്നത്.
വലിയ തോതില്‍ ജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍, അനാവശ്യ സംഭവങ്ങള്‍ തുടങ്ങിയവ ഉണ്ടാകാതെ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണെന്നും ക്രമസമാധാന നില തകരാതെ നോക്കണമെന്നും ആഭ്യന്തര മന്ത്രാലയം കേരള, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. അതേ സമയം യുവതീ പ്രവേശനം എന്തുവില കൊടുത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെയും, കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നട തുറന്ന് നാലാം ദിവസമായ ഇന്ന് പതിമൂന്നോളം യുവതികളാണ് മല ചവിട്ടാന്‍ പമ്പ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സൂചനയുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)