
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അനൂകൂല വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. ഇതുമായി ബന്ധപ്പെട്ട് കൊല്ലം തോട്ടത്തറ സ്വദേശി വി ആര് വിജീഷിനെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് മ്യൂസിയം പൊലീസ് 38 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ വര്‍ഗീയ വിഷം കുത്തിനിറയ്ക്കുന്ന സന്ദേശങ്ങളാണ് വാട്സ് ആപ് വഴി പ്രചരിപ്പിക്കുന്നത്. നിലയ്ക്കലും പമ്പയിലും നടന്ന സംഭവുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് 25 പേര്‍ക്കെതിരെയും ഐ.ജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയതിന് 13 പേര്‍ക്കെതിരെയുമാണ് കേസ്. സിറ്റി പൊലീസ് കമീഷണര്‍ പി.പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)