
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷയൊരുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കിടയില്‍ ക്രമസമാധാനം ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ അവര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇത് ലംഘിച്ചാല്‍ അത് കോടതി അലക്ഷ്യമാകും. അതിനാല്‍ ഒക്ടോബര്‍ 15-ന് തന്നെ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിരിന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോടതി വിധി നടപ്പാക്കുമെന്നും ഭക്തര്‍ക്ക് കനത്ത സുരക്ഷ നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയതായും അറിയിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)