
പത്തനംതിട്ട: ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പമ്പയിലും നിലയ്ക്കലും 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്, കെഎപി മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് കെ ജി സൈമണ്‍, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്പിവി അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ആര് ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്പി-മാര്‍, നാല് ഡിവൈഎസ്പി-മാര്‍, ഒരു കമാന്‍ഡോ ടീം എന്നിവരെ ഉടന്‍ തന്നെ ഇവിടെ നിയോഗിക്കും.
സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സിഐമാര്‍, 33 എസ്ഐമാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ എന്നിവരെയും ഉടന്‍ തന്നെ നിയോഗിക്കും. കൂടാതെ ലോക്കല്‍ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്കുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ 700 പൊലീസ് ഉദ്യോഗസ്ഥരും നൂറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)