
പത്തനംതിട്ട: സുഹാസിനിക്ക് വേണ്ട സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ഐ.ജി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് സന്നിധാനത്ത് എത്താന്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐ.ജി മനോജ് എബ്രഹാം. എത്തുന്ന ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കും. പൊലീസിന്റെ ജോലി അതാണെന്നും ഐ.ജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയെക്കരുതി പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ സുഹാസിനി രാജുമായും സഹപ്രവര്ത്തകന് കാള്‍ ഷ്വാസുമായും ഐ.ജി കൂടിക്കാഴ്ച നടത്തി.
ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്ത്തകന് കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരേണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു. മുന്നോട്ട് പോയാല്‍ സുരക്ഷ കൊടുക്കാന്‍ പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവന്‍ സുരക്ഷ ഒരുക്കും- ഐ.ജി അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)