
തിരുവനന്തപുരം: പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ കേരളത്തിനായി കൈകോര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകയെ ആണ് അയ്യപ്പഭക്തരുടെ പേര് പറഞ്ഞ് ഒരുകൂട്ടം അക്രമകാരികള്‍ നിലയ്ക്കലില്‍ ഇന്ന് ആക്രമിച്ചത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറ് മണിക്കൂര്‍ നീണ്ട് നിന്ന ലെലിത്തോണ് എന്ന ലൈവ് ഷോയിലൂടെ 10 കോടിയില്‍ അധികം രൂപയാണ് ദേശീയ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി സമാഹരിച്ചത്. ഈ പരിപാടിക്ക് മുന്നിട്ട് നിന്ന മാധ്യമ പ്രവര്‍ത്തക സ്നേഹ മേരി കോശിയാണ് ഇന്ന് നിലയ്ക്കലില്‍ വച്ച് ആക്രമണത്തിന് ഇരയായത്.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ മുതല്‍ നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ ആക്രമണവുമുണ്ടായി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)