
പത്തനംതിട്ട: ശബരിമല് വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാരുടെ അക്രമം. ഉച്ചയ്ക്ക് 12 മണിയോടെയാണ് റിപ്പബ്ളിക് ചാനലിന് നേരെ ആക്രമണമുണ്ടായത്. ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ സമരക്കാര്‍ അടിച്ചു തകര്‍ത്തു. റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന കാറിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പൊലീസെത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷിച്ചത്. തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് നിലയ്ക്കല്‍ എത്തിയപ്പോഴാണ് സരിതയെ ബസില്‍ നിന്ന് ഇറക്കിവിട്ടത്.
ദ ന്യൂസ് മിനിട്ട് ഓണ്‍ലൈനിന്റെ കേരളത്തിലെ റിപ്പോര്‍ട്ടര്‍ സരിത എസ്.ബാലനും റിപ്പബ്ലിക് ചാനലിന്റെ തെന്നിന്ത്യന്‍ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ മാതൃഭൂമി ന്യൂസിന്റെ ക്യാമറമാന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ബസ് നിലയ്ക്കല്‍ എത്തിയപ്പോള്‍ ഇരുപതോളം വരുന്ന കര്‍മസമിതി പ്രവര്‍ത്തകര്‍ സരിതയെ ബസില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു. സരിതയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ ഇവിടെ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുകയായിരുന്നു. നിലവില്‍ നിലയ്ക്കലില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത്. സരിതയ്ക്ക് നേരെ വെള്ളക്കുപ്പി വലിച്ചെറിയാന്‍ സ്ത്രീ ശ്രമിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറ തകര്‍ത്തു. ആജ് തക്ക് ടി.വി-യുടെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് നേരെ കല്ലേറുണ്ടായി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)