
അബുദാബി: നവകേരളത്തിനുള്ള സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ എത്തി. അബുദാബിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രിയെ മലയാളി സമുഹം വരവേറ്റു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അബുദാബിയിലെ ആദ്യ പൊതുസമ്മേളനം യുഎഇ മന്ത്രി ഷൈയ്ഖ് നഹ്യാന് ബിന്‍ മുബാറക്ക് അല്‍ നഹ്യാന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായി അബുദാബിയിലെത്തുന്ന പിണറായി വിജയനെ സ്വീകരിക്കുന്നതിനായി അബുദാബിയിലെ മുഴുവന്‍ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാ പ്രളയത്തിന്റെ തകര്‍ന്ന കേരളത്തിന്റെ നവനിര്‍മ്മാണത്തിനുള്ള സഹായം തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് എം എ യൂസുഫലി അദ്ധ്യക്ഷനായി. പൊതുസമ്മേളനം രാത്രി 8-നാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും യു.എ.ഇ. മന്ത്രിയുടെ സൗകര്യാര്‍ഥം ഒരു മണിക്കൂര്‍ നേരത്തെയാക്കുകയായിരുന്നു. നോര്‍ക്ക റൂട്ട്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന് നവകേരള നിര്‍മ്മിതി സംബന്ധിച്ചുള്ള പദ്ധതി അവതരിപ്പിക്കും. യു.എ.ഇ ഇന്ത്യന്‍ എമ്പസിയിലെ മുന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറിയായിരുന്നു ഇളങ്കോവന്.
ഇന്ന് രാവിലെ ഏഴിന് ഇത്തിഹാദ് വിമാനത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും നോര്‍ക്ക റൂട്ട്സ് പ്രതിനിധികളും, ലോക കേരള സഭ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഹോട്ടലില്‍ സ്വീകരിക്കുന്നതിനായി വിവിധ സംഘടനാപ്രതിനിധികളും ഉണ്ടായിരുന്നു. നോര്‍ക്ക റൂട്ട്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. വൈകീട്ട് 7ന് ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ദുസിത് താനി ഹോട്ടലില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ മുഖ്യമന്ത്രി സംബന്ധിച്ചു.
യുഎഇ സന്ദര്‍ശനത്തിലെ ആദ്യ പൊതുപരിപാടി എന്ന നിലയ്ക്ക് സമ്മേളന നഗരിയിലേയ്ക്ക് ജനങ്ങള്‍ക്ക് എത്തുവാനുള്ള സൗകര്യത്തിന് അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗജന്യ വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസഫ എന്‍.പി.സി.സി, ഐകാഡ് സിറ്റി, ശാബിയ അല്‍നൂര്‍ ഹോസ്പിറ്റല്‍, മഫ്റഖ് ചൈനാ ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പുറപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5251221, 056 2860653 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വ്യാഴാഴ്ച രാത്രി ദുബായിലേയ്ക്ക് തിരിക്കുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ പ്രൊഫഷണല്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കും. രാത്രി 8-ന് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റിലായിരിക്കും പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുക.
ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ജയില്‍ ഒരുക്കിയിരിക്കുന്ന ബിസിനസ് മീറ്റില്‍ വാണിജ്യ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7-ന് ഷാര്‍ജ ഷൂട്ടേഴ്സ് ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഞായറാഴ്ച കേരളത്തിലേയ്ക്ക് തിരിക്കും. ലോക കേരള സഭ അംഗം കെ. ബി. മുരളി, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന് കുട്ടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി. എ. നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പും, നോര്‍ക്ക റൂട്ട്സിന്റെ സാരഥികളും, യു.എ.ഇ-യിലെ ലോക കേരള സഭ അംഗങ്ങളും, ഗവണ്മെന്റ് അംഗീകൃത സംഘടനകളും സംയുക്തമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടായിരത്തഞ്ഞൂറിലേറെ പേര് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുസമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി അബുദാബിയിലെ അംഗീകൃത സംഘടനകളുടേയും അമച്വര്‍ സംഘടനകളുടേയും പ്രാദേശിക സംഘടനകളുടേയും പ്രതിനിധികളുമായി സംവദിക്കും. നവകേരള നിര്‍മ്മിതിയെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)