
പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്പോള്‍ മുതല്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം. ഇതില്‍ പ്രതിഷേധം കടുപ്പിച്ച് വിവിധ ഹിന്ദു സംഘടനകള്‍, കനത്ത സുരക്ഷയൊരുക്കി വിധി നടപ്പാക്കാന്‍ പൊലീസും തീരുമാനിച്ചു. കാര്യങ്ങള്‍ കൈ വിട്ടു പോകരുത് എന്നാണ്, സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനും നല്കിയ നിര്‍ദേശം. പക്ഷെ യുവതികള്‍ എത്തിയാല്‍ പ്രതിഷേധക്കാര്‍ തടയുമോ എന്നതാണ് ആശങ്ക. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടത്തും. ഹിന്ദു ഐക്യ വേദി അടക്കം ഉള്ള സംഘടനകളുടെ കൂട്ടായ്മ ശബരിമല കര്‍മ്മ സമിതി എരുമേലിയിലും നിലക്കലിലും നാളെ രാവിലെ മുതല്‍ ഉപവസിക്കും.
അയ്യപ്പ ധര്‍മ സേന പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ നാളെ രാവിലെ മുതല്‍ 125 മണിക്കൂര്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് അറിയിച്ചത്. അതേസമയം പമ്പ നിലക്കല്‍ എരുമേലി സന്നിധാനം അടക്കം എല്ലായിടത്തും കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് പൊലീസ്. പമ്പയിലും നിലക്കലിലും എരുമേലിയിലും വനിതാ പൊലീസ് ഉണ്ടാകും. തുലാമാസ പൂജയ്ക്ക് യുവതികള്‍ കാര്യമായിയെത്തില്ലെന്ന കണക്കു കൂട്ടലിലാണ് ദേവസ്വം ബോര്‍ഡ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)