
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം. സര്‍ക്കാരിന്റെ സമവായ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി പന്തളം മുന്‍ രാജകുടുംബം. തങ്ങളുടെ ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ സ്വാമി ശരണം എന്ന് പറഞ്ഞ് തിരികെ പോരുമെന്ന് പന്തളം മുന്‍ രാജകുടുംബാംഗം ശശികുമാര വര്‍മ്മ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വര്‍മ്മ വ്യക്തമാക്കി.
തെറ്റിദ്ധാരണ മാറ്റുന്നതിന് വേണ്ടിയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് കൊണ്ടുളള നാമജപ ഘോഷയാത്രകള്‍ തുടരും. നാളെയാണ് ദേവസ്വം ബോര്‍ഡ്, പന്തളം കൊട്ടാരം അടക്കമുളളവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അയ്യപ്പ സേവാ സംഘം, തന്ത്രി സമാജം, യോഗക്ഷേമ സഭ എന്നിവര്‍ക്കും ക്ഷണമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നതായിരുന്നു പന്തളം കൊട്ടാരത്തിന്റെ ആദ്യത്തെ നിലപാട്. അതിനിടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുകയാണ് എങ്കില്‍ അവരെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. തങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പം തന്നെയാണ്. ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണം എന്ന് തന്നെയാണ് സമിതി ആഗ്രഹിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)