
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎ-യുടെ ലോംഗ് മാര്‍ച്ച് ഇന്ന്. ഇന്ന് പന്തളം കൊട്ടാരത്തില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് 15-ന് തലസ്ഥാനത്തെത്തും. പ്രതിഷേധങ്ങളോട് സഹകരിക്കില്ലെന്ന് ബിജെപി-യുടെ ഘടക കക്ഷിയായ എസ്എന്‍ഡിപി-യുടെ നിലപാട് എന്‍ഡിഎ-യ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയുള്ള മാര്‍ച്ചാണ് ബിജെപി പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നലെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് പിന്തുണ പ്രഖ്യാപിച്ചത്. ചില സംഘടനകള്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണ്. പന്തളം കൊട്ടാരത്തില്‍ നിന്നും തുടങ്ങുന്ന ലോംഗ് മാര്‍ച്ചില്‍ ബിജെപി-യുടെ മുന്നണികളായ വിവിധ പാര്‍ട്ടികള്‍ പങ്കെടുക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന് നിലപാട് വ്യക്തമാക്കിയതോടെ കുടുങ്ങിപ്പോയത് ബിഡിജെഎസ് ആണ്.
സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്, മുംബൈയിലെ ദേശീയ അയ്യപ്പഭക്ത സംഘം, പീപ്പിള്‍സ് ഫോര്‍ ധര്‍മ, പന്തളം രാജകുടുംബം, ചേതന എന്നിവര്‍ സമര്‍പ്പിച്ച അഞ്ച് പുനഃപരിശോധനാഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. എന്നാല്‍ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. യഥാക്രമം മാത്രമേ ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. തുലാമാസ പൂജകള്‍ക്കായി 16-ന് നട തുറക്കാനിരിക്കേ കടുത്ത എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് യോഗം ചേരുകയും ചെയ്യുന്നുണ്ട്.
ശബരിമലയില്‍ സര്‍ക്കാര്‍ വിന്യസിപ്പിക്കാന്‍ പോകുന്ന വനിതാ ജീവനക്കാരും വനിതാ പോലീസും സംബന്ധിച്ച കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം എടുക്കും. വനിതകളെ പമ്പ വരെ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് നാമജപ ഘോഷയാത്രയും നടക്കുന്നുണ്ട്. ബി.ജെ.പി-ക്കും കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. എസ്.എന്‍.ഡി.പി യോഗം ആരുടേയും വാലാകാനില്ല. ബി.ഡി.ജെ.എസിന്റെ നിലപാട് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭൂരിപക്ഷം വരുന്ന, പിന്നോക്ക സമുദായ സംഘടനകളുമായി ചര്‍ച്ച നടത്താതെയാണ് ഹിന്ദുക്കളുടെ പേരിലുള്ള പ്രതിഷേധ കോലാഹലങ്ങള്‍. ''തമ്പ്രാക്കന്മാര്'' തീരുമാനിക്കുന്നത് അടിയാന്മാര് അനുസരിക്കണമെന്നതാണ് ചിലരുടെ വാശി-വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ഇതിനെ അവഗണിച്ച് മുമ്പോട്ട് പോകാനാണ് എന്‍എസ്എസിന്റെ നീക്കം. എല്ലാ കാലത്തും ജനറല്‍ സെക്രട്ടറി വിരുദ്ധ നിലപാടുകള്‍ പറയാറുണ്ട് എന്ന് വ്യക്തമാക്കി ബിഡിജെഎസ് മാര്‍ച്ചില്‍ അണി നിരക്കാനുള്ള നീക്കത്തിലുമാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)