
കൊച്ചി: ശബരിമലയെ കലാപ ഭൂമിയാക്കരുതെന്ന് കടകം പള്ളി സുരേന്ദ്രന്. സുപ്രിംകോടതി ഉത്തരവിന്റെ മറവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന മതേതരത്വവും സമാധാനവും തകര്‍ക്കാനാണ് വ്യാജ പ്രചാരണങ്ങളിലൂടെ കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജാതി-മത-വര്‍ഗീയ സംഘടനകളെ കൂട്ട് പിടിച്ച് ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ കലാപം ഉയര്‍ത്താന്‍ ആണ് കോണ്‍ഗ്രസ്-ബിജെപി ശ്രമം. അയ്യപ്പനെയും ഹിന്ദു ആചാരങ്ങളെയും ഭക്തരെയും സംരക്ഷിക്കാന്‍ എന്ന പേരില്‍ ഇക്കൂട്ടര്‍ കാണിച്ചു കൂട്ടുന്നത് നാട്ടിലെ ഭക്ത ജനങ്ങളെ അപമാനിക്കുന്നതും അമ്പലങ്ങളെ കലാപ ഭൂമി ആക്കുന്നതിനുമുള്ള കുത്സിത പ്രവര്‍ത്തികളാണെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങള്‍ ബലമായി അടപ്പിച്ചു കൊണ്ട് ഇക്കൂട്ടര്‍ എന്ത് ഭക്തി സംരക്ഷണമാണ് നടത്തുന്നതെന്ന് സാമൂഹിക കേരളം വിലയിരുത്തണം. ക്ഷേത്രങ്ങളിലേക്കുള്ള കാണിക്ക വരുമാനം തടയുന്നത് വഴി ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തന താളം തെറ്റിക്കുന്നത് വഴി ഇവര്‍ എന്ത് ആചാരമാണ് സംരക്ഷിക്കുന്നത്? സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യ വര്‍ഷം നടത്തി നിശബ്ദര് ആക്കുവാന് ശ്രമിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമാണ്? ക്ഷേത്ര പ്രവേശന വിളംബരം അടക്കം കേരളത്തിന്റെ പുരോഗമന കാല്വെപ്പുകള്ക്കെല്ലാം വിലങ്ങുതടിയായി നിന്ന ഇക്കൂട്ടര്‍ ഇന്ന് നടത്തുന്ന സമരജാഥകള്‍ അസഭ്യ വര്‍ഷത്തിന്റെയും അശ്ലീല പ്രദര്‍ശനത്തിന്റെയും വേദിയായി മാറുന്ന നാണക്കേടിനും കഴിഞ്ഞ നാളുകളില്‍ സാംസകാരിക കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നു. ശബരിമലയെ ഒരു കലാപ ഭൂമി ആക്കുവാനുള്ള ചില പ്രത്യേക കേന്ദ്രങ്ങളുടെ ഗൂഢലക്ഷ്യത്തെ പരാജയപ്പെടുത്തുവാനും അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)