
തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ല, ഇതിനുപകരം ആദ്യഘട്ടത്തില്‍ പമ്പയില്‍ കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കാനാണ് ആലോചിക്കുന്നത്. കൂടുതല്‍ സ്ത്രീകള്‍ എത്തിയാല്‍ മാത്രം സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കും. തത്കാലം നിലവിലെ സംവിധാനങ്ങള്‍ തുടരാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. അന്തിമ തീരുമാനം നാളെ ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തുന്ന യോഗത്തിന് ശേഷം സ്വീകരിക്കാനും ധാരണയായി.
സുരക്ഷയ്ക്ക് കേരളാ പൊലീസിലെ ഉദ്യോഗസ്ഥര്‍ അപര്യാപ്തമാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെ എത്തിക്കുമെന്ന് ബെഹ്റ അറിയിച്ചിരുന്നു. സന്നിധാനത്തേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദേവസ്വം ബോര്‍ഡും ഉത്തരവിറക്കി. എന്നാല്‍ സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് പോകാന്‍ വനിതാ ജീവനക്കാര്‍ക്ക് പൊതുവെ താത്പര്യമില്ലെന്നാണ് വിവരം. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ വനിതാ ജീവനക്കാര്‍ ധരിപ്പിച്ചതായാണ് വിവരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)