
എഞ്ചിന് തകരാര്‍ കാരണം ടൊയോട്ടയുടെ 24.30 ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചു വിളിച്ചു. ഹൈബ്രിഡ് സംവിധാനത്തിലെ തകരാര്‍ സംശയിച്ചാണ് നീക്കം. 2008 ഒക്ടോബറിനും 2014 നവംബറിനും ഇടയ്ക്ക് നിര്‍മിച്ച പ്രയസ്, ഓറിസ് എന്നീ കാറുകളെയാണ് തിരിച്ചുവിളിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിലെ തകരാര്‍ മൂലം കാര്‍ നിശ്ചലമാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചൈന, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളില്‍ വിറ്റു പോയ കാറുകളും തിരിച്ചുവിളിച്ച് പരിശോധിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)