
കൊച്ചി: അവസാന നിമിഷം കളി കൈവിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ ഐ എസ് എല്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം കളി കൈവിട്ടു. എ ടി കെ കൊല്‍ക്കത്തയ്ക്ക് എതിരെ ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്നും മികച്ച ഫുട്ബോള്‍ ആണ് ഗ്രൗണ്ടില്‍ കാഴ്ചവെച്ചത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ കേരളത്തിന് മുന്നില്‍ എത്താന്‍ സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. നര്‍സാരിയുടെ പാസില്‍ നിന്ന് ലെന് ദുംഗലിന് ലഭിച്ച അവസരം പക്ഷെ അമ്രീന്ദര്‍ സിംഗ് തടയുകയായിരുന്നു.
രണ്ടാം പകുതിയില്‍ കുറച്ചു കൂടെ കരുതലോടെ കളിച്ച കേരളം വിജയം ഉറപ്പിക്കുന്നതില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. രണ്ടാം പകുതിയില്‍ സി കെ വിനീത്, കിസ്റ്റോ, പെകൂസണ് എന്നിവര്‍ കേരളത്തിനായി കളത്തില്‍ എത്തി. പക്ഷെ അവസാന നിമിഷങ്ങളില്‍ കൂടുതല്‍ ഡിഫന്‍സിലേക്ക് പോയതും കിട്ടിയ അവസരങ്ങള്‍ തുലച്ച് കളഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സബായി ഇറങ്ങിയ 18-കാരന് പ്രാഞ്ചല്‍ ഭൂമിചിന്റെ ഗോള്‍ തടയാന്‍ ധീരജിനായില്ല. ധീരജ് വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. കളി ജയിച്ചില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആണ് ഇപ്പോള്‍ ലീഗില്‍ ഒന്നാമത്.
മുംബൈ സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിന് കേരളം മുന്നിട്ട് നിക്കുമ്പോള്‍ 94-ാം മിനിറ്റില്‍ ആയിരുന്നു സമനില ഗോള്‍ പിറന്നത്. പ്രാഞ്ചല്‍ ആണ് ഒരു 35 വാരെ അകലെ നിന്നുള്ള ഷോട്ടിലൂടെ കളിയുടെ ഫലം മാറ്റിയത്. 24-ാം മിനിറ്റില്‍ ലെന് ദുംഗല്‍ നാര്‍സരി സഖ്യം തന്നെയാണ് കേരളത്തിന്റെ ആദ്യ ഗോളിനു വേണ്ടിയും ഒന്നിച്ചത്. ഇത്തവണ ലെന് ദുംഗലിന്റെ പാസ് സ്വീകരിച്ച നാര്‍സരി അമ്രീന്ദറിനെ കീഴടക്കി ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ എത്തിക്കുകയായിരുന്നു. ഈ ഗോളൊടെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നാര്‍സാരി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)