
കലാഭവൻ മണി എന്ന അതുല്യ കലാകാരന്റെ കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി, എന്നെയും എന്റെ കുടുംബത്തെയും തീയേറ്ററിൽ ഉള്ള മറ്റ് കാണികളെയും കണ്ണ് നനയിപ്പിച്ചു. ഒരുപാട് മിമിക്രി കലാകാരന്മാർക്ക് അവസരം കൊടുത്ത വിനയൻ സാർ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി. ഏറ്റവും കൂടുതൽ മിമിക്രി കലാകാരന്മാർക്കും മറ്റ് കലാകാരൻമാർക്കും അവസരങ്ങൾ കൊടുത്ത് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ വിനയൻ സാറിന് എന്റെ നന്ദി രേഖപ്പെടുത്തുന്നു. മലയാളത്തിലെ അടുത്തിടെ വന്ന ഈ സിനിമ, മണി എന്നും മലയാളികളുടെ പ്രിയപ്പെട്ട കലാകാരനും ഒരു വികാരവുമാണ് ആ കലാകാരൻ, ജീവിതകഥ ഒരു ക്യാൻവാസിൽ ഒപ്പിയെടുത്തപ്പോൾ ഒട്ടും അളവിൽ കൂടുതലോ കുറവോ ഇല്ലാതെ കൃത്യമായി അത് ജനങ്ങളിലേക്ക് എത്തിച്ചു വിനയൻ സാർ. രാജാമണി എന്ന പുതിയ കലാഭവൻ മണിയെ കൃത്യമായ അളവ് ചോരാതെ അഭിനയത്തിലൂടെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചതിൽ വിജയിച്ചിരിക്കുന്നു സെന്തില്‍ കൃഷ്ണൻ എന്ന പുതിയ രാജാമണി.
ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ഓരോ കഥാപാത്രങ്ങളെയും ഗംഭീരമാക്കാൻ ഇതിലെ ഓരോ കലാകാരന്മാർക്കും സാധിച്ചു എന്നതിലും വിജയിച്ചിരിക്കുന്നു. അതിൽ ഒരു കഥാപാത്രമായി എനിക്കും ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട്... പിന്നെ വിനയൻ സാറിനോടും പ്രൊഡ്യുസര്‍, മറ്റ് ടെക്നീഷ്യൻസിനോടും സഹപ്രവർത്തകരോടും ഉപരി എല്ലാ നല്ല കാഴ്ചപ്പാടിലൂടെ കാണുന്ന പ്രേക്ഷകർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഇനി എനിക്ക് ഒന്നേ പറയാനുള്ളൂ ചാലക്കുടിക്കാരൻ ചങ്ങാതി നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു. നല്ല മനസ്സോടുകൂടി ഈ സിനിമ പോയി കണ്ട് ഒരു നല്ല സിനിമയെ വിജയിപ്പിച്ച്, പ്രോത്സാഹിപ്പിച്ച് ഇനിയും പുതിയ കലാകാരന്മാർക്ക് അവസരങ്ങളും പ്രോത്സാഹനം കൊടുക്കുന്ന നിങ്ങൾ... ഈ സിനിമ വമ്പിച്ച വിജയത്തിലേക്ക് എത്തിക്കുക.
എന്ന് നിങ്ങളുടെ സ്വന്തം രാജാസാഹിബ്...
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)