
കൊച്ചി: ഉത്തരവാദിത്ത ടൂറിസത്തില്‍ 3 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. കേരള ട്രാവല്‍മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. 15 ലക്ഷം തൊഴിലവസരമാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായം നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വരവിനു ശേഷം തൊഴിലവസരങ്ങള്‍ ഏറെ കൂടിയിട്ടുണ്ട്. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും. ഇതുകൂടാതെ പ്രാദേശിക വാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മുഖേന കൂടുതല്‍ പരിശീലന പരിപാടികളും നല്‍കുന്നുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു.
കൊച്ചിയില്‍ ആരംഭിച്ച കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താം പതിപ്പ്കേരള വിനോദസഞ്ചാര മേഖലയ്ക്ക് 34,000 കോടി രൂപയുടെ വരുമാനം നേടിക്കൊടുക്കുന്നതിന് പ്രചോദനമാകുമെന്ന് വിലയിരുത്തല്‍. 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മേള പ്രേരണയാകും. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്വന്ഷന് സെന്ററുകളാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന കെടിഎമ്മിന്റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)