
ജേഷ്ഠാനുജന്മാരുടെ പകയും പ്രതികാരവും പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ മണിരത്നം എന്ന ക്രാഫ്റ്റ്മാൻ ഈ വിഷയമെടുക്കുമ്പോൾ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഒന്ന് ആ കാഴ്ച്ചയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്!
അതെ, അമ്പരപ്പിക്കും.
ചായാഗ്രഹണ മികവിൽ സന്തോഷ് ശിവനും സംഗീതത്തിൽ എ ആര് റഹ്മാനുമടക്കം ചിത്രത്തിലെ എല്ലാ വിഭാഗവും അമ്പരപ്പിക്കും.
അധോലോക നായകന്റെ 3 മക്കൾ. വ്യത്യസ്ഥ സ്വഭാവക്കാരായ ഇവർ മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്.
അരവിന്ദ് സ്വാമി, ചിമ്പു, അരുൺ വിജയ് എന്നിവർ മക്കളുടെ വേഷം ചെയ്യുന്നു.
അധികാരത്തിന് വേണ്ടി കൂട്ടത്തിലൊരാൾ അച്ഛനെ കൊല്ലാനൊരുങ്ങുബോൾ അത് ആര് എന്നത് സസ്പെൻസാണ്.
ഇവരെ കൂടാതെ സസ്പെൻഷനിലായ പോലീസുകാരനും (വിജയ് സേതുപതി) കഥയിലുണ്ട്.
സ്ലോ പേസ്ഡ് ആദ്യ പകുതി കഥയിലേക്ക് പ്രവേശിക്കുമ്പോൾ രണ്ടാം പകുതിയും ക്ലൈമാക്സും പൂർണ സംതൃപ്തി നൽകും.
പ്രകടനത്തിൽ അരവിന്ദ് സാമി അമ്പരപ്പിച്ചു. മണിരത്നത്തിന്റെ ഇഷ്ട്ടനായകനായ അരവിന്ദ് സാമിക്ക് ഗംഭീര വേഷമാണ് അദ്ദേഹം നൽകിയത്. ചിമ്പുവും അരുണും മികച്ച് നിന്നപ്പോൾ, വിജയ് സേതുപതി വേറിട്ട പ്രകടനത്താൽ നായക പരിവേഷം കൊണ്ടാടി. ജോതികയും പ്രകാശ് രാജും നന്നായിരുന്നു.
മികച്ച ചിത്രമാണ്...
ചെക്ക ചിവന്ത വാനം.
തിയേറ്ററിൽ നിന്നും തന്നെ കണ്ട് ആസ്വാദിക്കുക....
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)