
ഒരു പുരുഷന്റെ ക്ഷമയെ നിങ്ങള്‍ക്ക് പരീക്ഷിക്കാം. പക്ഷെ അവന്റെ ധൈര്യത്തെ വില കുറച്ച് കാണരുത്. പ്രത്യേകിച്ച് അവന്റെ പെണ്ണിൻറെ അഭിമാനത്തിന്റെ കാര്യത്തിൽ. അത് അവൻറെ അമ്മയോ സഹോദരിയോ ആകാം, ഭാര്യയോ കാമുകിയോ ആകാം, എന്തിന് വെറുമൊരു സുഹൃത്തുമാകാം. അവളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നവരോട് ഒരിക്കലും അവന് ക്ഷമിക്കാനാവില്ല. അപ്പോൾ ഏതൊരു സാധാരണക്കാരനും സൂപ്പർഹീറോയാകും പ്രിയക്ക് വേണ്ടി എബി സൂപ്പർ ഹീറോ ആകുന്നിടത്താണ് വരത്തന് ഒരാൺകുട്ടിയാകുന്നത്.
വിഷയം തെരഞ്ഞെടുത്തതിലും അത് അവതരിപ്പിച്ച രീതിയിലും അമൽ നീരദ് സ്ഥിരം ശൈലി ഒഴിവാക്കി നിറുത്തിയ വരത്തൻ ആദ്യപകുതി ഒരു റിയലിസ്റ്റിക് മൂഡിലാണെങ്കിൽ രണ്ടാം പകുതി തികച്ചും സിനിമാറ്റിക് ആയി ഒരു പക്കാ ത്രില്ലറായാണ് ഒരുക്കിയിട്ടുള്ളത്. ഫഹദിൻറെ എബി പാവത്താൻ ഭർത്താവിൽ നിന്ന് തന്റേടമുള്ള ആണൊരുത്തനായി രൂപാന്തരപ്പെടുമ്പോള്‍ തിയ്യേറ്ററില്‍ അലയടിക്കുന്ന ആഹ്ലാദാരവങ്ങള്‍ക്കൊപ്പം ചെരാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
ലിറ്റില്‍ സ്വയമ്പിന്റെ ഛായാഗ്രഹണവും സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവു, ഏറെ മികവുള്ളതാണ്. കഥാപാത്രങ്ങളില്‍ ഞെട്ടിച്ചത് ഷറഫുദ്ധീനും അര്ജുന് അശോകനും തന്നെ അവര്‍ ഇത് വരെ ചെയ്തിട്ടില്ലാത്ത വില്ലന്‍ വേഷം രണ്ടുപേരും മനോഹരമാക്കി. കൂട്ടത്തില്‍ ഷോബി തിലകനെന്ന സുഹൃത്തിന്റെ വേഷപകര്‍ച്ചയും ഒരു പാട് സന്തോഷം നല്കി. പ്രത്യേകിച്ച് അപകടകരമായ അവസ്ഥയുടെ നിസ്സഹായതയില്‍ അദ്ദേഹം പറയുന്ന ചില സംഭാക്ഷണങ്ങള്‍ ചിരി ഉണര്‍ത്തി.
'വരത്തന് തീര്‍ച്ചയായും തീയറ്ററില്‍ നിന്ന് തന്നെ കണ്ടാസ്വാദിക്കേണ്ട സിനിമയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു സൂപ്പര്‍ ഹിറ്റാകാന്‍ എല്ലാ സാധ്യതയുമുള്ള വരത്തന് എല്ലാ വിജയാശംസകളും നേരുന്നു.
സ്നേഹപൂര്‍വ്വം
ജയന് വന്നേരി
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)