
സാഗ്റബ്: അണ്ടര്‍ 19 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കരുത്തരായ ഫ്രാന്‍സാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. ആദ്യ പകുതിയില്‍ 18-ാം മിനിറ്റിലാണ് ഫ്രഞ്ച് പട ആദ്യ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ അങ്കിത് ജാദവിലൂടെ ഇന്ത്യയ്ക്ക് സമനില പിടിക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കിയില്ല. ഫ്രാന്‍സിന്റെ ഒരു ഗോള്‍ ലീഡില്‍ ആദ്യ പകുതി കടന്നുപോയി. 73-ാം മിനിറ്റിലെ ഗോളിലൂടെ ഫ്രഞ്ച് കുട്ടികള്‍ വിജയം പൂര്‍ണമാക്കി.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ക്രൊയേഷ്യയോട് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ സ്ലോവേനിയയോട് ഒറ്റ ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. മൂന്ന് മത്സരം കളിച്ചെങ്കിലും യൂറോപ്യന്‍ കരുത്തര്‍ക്കെതിരേ ഇന്ത്യയ്ക്ക് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല. ഗോള്‍കീപ്പര്‍ പ്രഭാഷുഖാന് ഗില്ലിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ വലിയ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)