
ന്യൂയോര്‍ക്ക്: സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷമാണ് സെറീന താളം കണ്ടെത്തി തിരിച്ചടിച്ചത്. ആദ്യ സെറ്റില്‍ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റില്‍ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു. സ്കോര്‍: 6-4, 6-3.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)