
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ഒരു പുതിയ കേരളം ആണ് സൃഷ്ടിക്കേണ്ടത്. അതിന് പണം ഒരു തടസ്സമാകും എന്ന് തോന്നുന്നില്ല. കേന്ദ്രത്തില്‍ നിന്നും അവകാശമായി തന്നെ പണം വാങ്ങാം. നട്ടെല്ല് നിവര്‍ത്തി ചോദിക്കണം എന്നെ ഉള്ളു. പോരാത്തത് വിദേശത്തും ഇവിടെയും ഉള്ള മലയാളിയും തരും. കടം എടുക്കാനും വിഷമം ഇല്ല. വേണ്ടത് രാഷ്ട്രീയ ശക്തിയാണ്. ഭരണ പക്ഷത്തിന്റെയും, പ്രതിപക്ഷത്തിന്റെയും കൂട്ടായ ശക്തി. അതായത് മലയാളിയുടെ ശക്തി. അത് ഉണ്ടാകുമോ എന്നാണ് കാണേണ്ടത്. ശരികള്‍ എന്നു ധരിച്ച് വശായ പലതും തെറ്റാണ് എന്ന് മനസിലാക്കേണ്ടി വരും. മറിച്ചും.
മിത്രങ്ങള്‍ പലരും ശത്രുക്കള്‍ ആകും. മറിച്ചും. അവഗണിക്കുന്നവര്‍ പലരും കാര്യം പറയുന്നവര്‍ ആയിരുന്നു എന്ന് മനസിലാക്കേണ്ടി വരും. പൊക്കി കൊണ്ട് നടന്നവര്‍ പലരും പോഴന്മാരാകും. ഇത് ഒരു വലിയ പ്രക്രിയ ആണ്. ഇതില്‍ ഭരണ പക്ഷവും പ്രതിപക്ഷവും എങ്ങിനെ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും പുതിയ കേരളം. നിയമങ്ങള്‍ പോലും ഒരുപാട് മാറേണ്ടി വരും. നല്ലത് പ്രതീക്ഷിക്കാം നമുക്ക്, സധാരണക്കാര്‍ക്ക്...
പ്രതീക്ഷിക്കാന്‍ മാത്രം അവകാശമുള്ളവര്‍ക്ക്...
- അഡ്വ. സൈദാലിക്കുട്ടി -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)