
കൊച്ചി: ഒരേ ദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ കുടുങ്ങി യുവാക്കള്‍ മരിച്ചു. ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ചെറുവൈപ്പ് തച്ചനാട്ട് വീട്ടില്‍ അജിത്ത് ലാല്‍ സോമന് (19) മഞ്ഞനക്കാട് നികത്തില്‍ത്തറ വീട്ടില്‍ അഖില്‍ ശശി (24) എന്നിവരാണ് മരിച്ചത്. കടമക്കുടി സ്വദേശി ജിഷാദ് (28), വൈപ്പിന്‍ സ്വദേശി ഹരീഷ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓണാഘോഷത്തിന് ശേഷം അഖില്‍ ശശിയുടെ വൈപ്പിനിലെ ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം. മാലിപ്പുറം പാലം കയറുന്നതിന് മുമ്പേ അമിതവേഗതയിലായിരുന്ന ബുള്ളറ്റും ബൈക്കും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഈ സമയം ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബുള്ളറ്റും ബൈക്കും റോഡിലേക്ക് മറിഞ്ഞു. റോഡിലൂടെ തെന്നി നീങ്ങിയ വാഹനങ്ങളില്‍ ഒന്ന് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)