
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ സാധ്യത. നിരവധി അധ്യയന ദിനങ്ങള്‍ പ്രളയ കെടുത്തി കാരണം അവധി നല്കിയതിനാല് ആണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. മാനസികമായി കുറെ പേര് തളര്‍ന്നു. അതില്‍ നിരവധി വിദ്യാര്‍ത്ഥികളും അടങ്ങുന്നു. അവര്‍ക്ക് വേണ്ട ബോധവല്കരണ പരിപാടികള്‍ നല്കാന് ഉള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് സര്‍ക്കാരുകള്‍.
കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണ പരീക്ഷകള്‍ റദ്ദാക്കാന്‍ ഉള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ മാത്രമായി നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്രളയ കെടുതിയില്‍ നിന്ന് നിരവധി പേര് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആരും അതില്‍ നിന്ന് മുക്തരായിട്ടില്ല. നിരവധി വീടുകള്‍, കൃഷിയിടങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എല്ലാം നശിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)