
അറഫാ സംഗമം ഇന്ന്. 20 ലക്ഷത്തോളം തീര്‍ഥാടകര്‍ തിങ്കളാഴ്ച അറഫാ മൈതാനിയില്‍ ഹജ്ജിന്റെ മുഖ്യ ചടങ്ങായ അറഫാ സംഗമത്തിനായി ഒത്തുചേരും. ഞായറാഴ്ച രാത്രി തമ്പുകളുടെ താഴ്വരയായ മിനായില്‍ രാപ്പാര്‍ത്ത തീര്‍ഥാടകര്‍ അറഫാ സംഗമത്തിനായി 13 കിലോമീറ്റര്‍ അകലെ അറഫാ മൈതാനിയിലേക്കു നീങ്ങി. അറഫാ സംഗമ ദിവസം തീര്‍ഥാടകര്‍ ളുഹ്ര് നമസ്കാരവും അസര്‍ നമസ്കാരവും അവിടെ ഒന്നിച്ചു നിര്‍വഹിക്കും. അറഫയില്‍ നിന്ന് സൂര്യാസ്തമയ ശേഷം 9 കിലോമീറ്റര്‍ പിന്നിട്ട് മുസ്ദലിഫയിലെത്തുന്ന ഹാജിമാര്‍ രാത്രി തുറസ്സായ മൈതാനിയില്‍ തങ്ങും. പിറ്റേന്ന് മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ പെറുക്കി പ്രഭാത നമസ്കാരാനന്തരം ഹാജിമാര്‍ ആറു കിലോമീറ്റര്‍ അകലെ മിനായില്‍ വീണ്ടും തിരിച്ചെത്തും. മൂന്നു ദിനങ്ങള്‍ കൂടി അവിടെ ചെലവഴിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.
ഞായറാഴ്ച മിനായിലെ രാപ്പാര്‍പ്പോടെയാണ് അഞ്ചുദിവസത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചത്. ശനിയാഴ്ച സൂര്യാസ്തമയത്തോടെയാരംഭിച്ച മിനാ പ്രയാണം ഞായറാഴ്ച വൈകിട്ടു വരെ തുടര്‍ന്നു. മിനായില്‍ നിന്ന് ഹാജിമാര്‍ തിരക്ക് കുറയ്ക്കാന്‍ രാത്രി മുതല്‍ തന്നെ അറഫയിലേക്ക് നീങ്ങി. ചൊവ്വാഴ്ച സൗദിയില്‍ ബലി പെരുന്നാള്‍ ആഘോഷിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)