
ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും കുറവ് വന്നിട്ടുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ പ്രധാന നദികളിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങി. അതേസമയം ചെങ്ങന്നൂര്‍, തിരുവല്ല, പറവൂര്‍ മേഖലകളില്‍ നിരവധി പേര് ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചെങ്ങന്നൂരില്‍ നിന്ന് പലരും വീട് വിട്ട് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തെ വലയ്ക്കുന്നുണ്ട്.
ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, പറവൂര്‍, കാലടി മേഖലകളില്‍ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയതായാണ് വിവരം. പ്രളയബാധിത ജില്ലകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. ചെറുതോണി അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)