
2018-ല്‍ മെസ്സിയെ ഇനി അര്‍ജന്റീനന്‍ ജെഴ്സിയില്‍ കാണാനുള്ള സാധ്യത കുറവാണ്. രാജ്യാന്തര ഫുട്ബോളില്‍ അര്‍ജന്റീനയുടെ കളികളില്‍ നിന്ന് വിട്ടുനില്ക്കാനൊരുങ്ങി ലയണല്‍ മെസ്സി. അതിന് ശേഷം അടുത്ത വര്‍ഷം മാത്രമാകും അര്‍ജന്റീനക്കായി കളിക്കുന്ന കാര്യത്തില്‍ മെസ്സി തീരുമാനം പ്രഖ്യാപിക്കുക. അര്‍ജന്റീനന്‍ ജെഴ്സിയില്‍ മെസ്സി അനുഭവിക്കുന്ന സമ്മര്‍ദ്ദവും താരം താത്കാലിക വിശ്രമം എടുക്കുന്നതിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
31 വയസുകാരനായ മെസ്സിക്ക് അടുത്ത ലോകകപ്പ് വരെയെങ്കിലും കളിക്കാന്‍ ആവുമെങ്കിലും ആരാകും അടുത്ത അര്‍ജന്റീനന്‍ കോച്ച് എന്നതിനെ അനുസരിച്ചാകും താരം ഭാവി തീരുമാനിക്കുക. ലോകകപ്പിലെ മോശം പ്രകടനം മൂലമാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചനകള്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)