News At First

News At First

News At First

News At First
 Breaking News

 കോവളം തീരത്ത് കുളിര് നിറഞ്ഞ മൂടല്‍ മഞ്ഞ്

latest malayalam news,latest news in kerala,latest news in trivandrum,kovalam|News At First
14
August 2017
👀248

തിരുവനന്തപുരം : ഞായറാഴ്ച രാത്രി കോവളം തീരത്തേക്ക് കയറിവന്ന മൂടല്‍മഞ്ഞ് പെട്ടന്ന് പ്രദേശമാകെ പരക്കുകയായിരുന്നു. നില്‍ക്കുന്നത് ഊട്ടിയിലാണോ മൂന്നാറിലാണോ എന്ന് ചിന്തിച്ചുപോകും. തീരങ്ങളിലേക്കും അടുത്ത പ്രദേശത്തെക്കും വ്യാപിച്ച മഞ്ഞ് ബൈപ്പാസുകളിലും റോഡുകളിലും നിറഞ്ഞപ്പോള്‍ വാഹനം ഓടിക്കുന്നവരൊക്കെ അമ്പരന്നു.

Kerala news, Malayalam news, kerala latest news, Malayalam latest news

മുന്നിലെ കാഴ്ച പെട്ടന്ന് മറയ്ക്കുന്ന രീതിയില്‍ തന്നെ മഞ്ഞിന്‍റെ കട്ടികൂടി. കോവളം തീരത്ത് എത്തിയ സഞ്ചാരികളും ഇത്കണ്ടു അമ്പരന്നു. കൂടാതെ രണ്ടു ദിവസം മുന്‍പ് വരെ അലറിത്തുള്ളിയ തിരമാലകള്‍ മഞ്ഞിന്‍റെ കുളിര് ഇഷ്ട്ടപ്പെടുന്ന പോലെ കലി അടങ്ങിയിരുന്നു. വലിയ തിരമാലകള്‍ക്കു പകരം കുഞ്ഞോളങ്ങള്‍ തീരത്തെ തൊട്ടു തലോടി പോകുന്നു.  കൂടാതെ വിഴിഞ്ഞം, വെള്ളാര്‍, വാഴമുട്ടം, പനത്തുറ എന്നിവിടങ്ങളിലെല്ലാം മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.