
എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴത്തിന് സംഗീതമൊരുക്കാന്‍ വേണ്ടിയാണ് ഇത്തവണ റഹ്മാന് എത്തുന്നത്.ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോള്‍ ഒരുപാട് ഗൃഹപാഠം ആവശ്യമാണ്. ഭീമനെ കുറിച്ചും, അതില്‍ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാന് കഴിയൂ - എ.ആര് റഹ്മാന് പറയുന്നു. പക്ഷെ സിനിമയെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യറായില്ല.
യോദ്ധയ്ക്കു ശേഷം മലയാള സിനിമയിലേക്കുള്ള ഒരു രണ്ടാം വരാവാണിതെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ 100 ഏക്കറില്‍ ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയമാക്കും. സിനിമയുടെ സ്ക്രിപ്റ്റ് മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവന്‍ നായര്‍ എഴുതിതീര്‍ത്തിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരങ്ങളാണ് രണ്ടാമൂഴത്തിനായി അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന് എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.
ചിത്രം 2019 ജൂലൈയില്‍ തുടങ്ങുമെന്നാണ് സംവിധായകന് ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി ആര് ഷെട്ടിയും വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലും വിദേശത്തുമുള്ള പ്രമുഖതാരങ്ങളെല്ലാം അണിനിരക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഏഷ്യയിലെ ഏറ്റവും വലിയ ചിത്രമായാണ് രണ്ടാമൂഴം അണിയറയിലൊരുങ്ങുന്നത്.രണ്ടാമൂഴം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍ ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് റഹ്മാന് മനസ്സുതുറന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)