
പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നയ്ക്കായി അന്വേഷണ സംഘം ബംഗലൂരുവില്‍ തിരച്ചില്‍ നടത്തുന്നു. ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരം മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായാണ് ബംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബംഗളൂരുവിലേക്ക് അയച്ചത്. ചുരിദാറാണ് വേഷമെന്നാണ് വിവരം. കണ്ണടയും വെച്ചിട്ടുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകുമെന്നാണ് വിവരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)