
കോട്ടയം:വിദ്യാര്‍ഥിനിക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്.കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്ന അപ്രത്യക്ഷമായത്. വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തും പുറത്തും വ്യാപക തിരച്ചില്‍ നടത്തി. മൈസൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഗോവ, മുംബൈ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞു. സൈബര്‍ സെല്ലിന്റെ പരിശോധന മറുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു.
ജസ്നയ്ക്ക് എല്ലാവരും അറിയുന്നതല്ലാതെ മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിനില്‍ക്കുന്നത്. സാധാരണ പഴയ മോഡല്‍ ഫോണ്‍ ആണ് ജസ്ന ഉപയോഗിച്ചിരുന്നത്. ഇത് വീട്ടില്‍ വച്ചാണ് വിദ്യാര്‍ഥിനി ഇറങ്ങിപ്പോയത്.എന്നാല്‍ മറ്റൊരു ഫോണ്‍ ജസ്ന ആരുമറിയാതെ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സ്മാര്‍ട്ട് ഫോണ്‍ ആണെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ ജസ്നയ്ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഉപയോഗിച്ചിരുന്ന സാധാരണ ഫോണ്‍ വീട്ടിവച്ചാണ് ജസ്ന പോയത്. ഈ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചു. സംശയകരമായ ഒന്നും ഇതില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. അവര്‍ പ്രദേശത്തെ ഒട്ടേറെ ടവറുകള്‍ക്ക് കീഴിലുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും അരിച്ചുപെറുക്കി.എല്ലാവര്ക്കും അറിയുന്നത് ജസ്നയ്ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ്. ഈ ഫോണില്‍ നിന്നാണ് എല്ലാവരെയും വിദ്യാര്‍ഥിനി വിളിച്ചിട്ടുള്ളത്. ആണ് സുഹൃത്തിനെ വിളിച്ചതും സന്ദേശം അയച്ചതുമെല്ലാം ഈ ഫോണില്‍ നിന്നു തന്നെ. എന്നാല്‍ പോലീസ് കണ്ടെത്തിയത് മറ്റൊന്നാണ്.
ജസ്ന സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവറുകളാണ് പ്രധാനമായും പരിശോധിച്ചത്. എല്ലാ മൊബൈല്‍ ടവറുകളില്‍ നിന്നും സിഗ്നലുകള്‍ ശേഖരിച്ചു. ആറ് മാസം മുമ്പുള്ളതായതിനാല്‍ ലക്ഷക്കണക്കിന് ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് പരിശോധിക്കേണ്ടി വന്നത്. ശബരിമല സീസണിലെ ഫോണ്‍വിളികളും പരിശോധിക്കേണ്ടി വന്നത് തലവേദനയായി.
ജസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. അതിന് ആറ് മാസം മുമ്പ് മുതലുള്ള ഫോണ്‍വിളികളാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. മുക്കൂട്ടുത്തറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, കുട്ടിക്കാനം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ടവറുകള്‍ പരിശോധിച്ചു.സംശയകരമായ രീതിയില്‍ കണ്ട 6000 മൊബൈല്‍ സിഗ്നലുകളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട നമ്പറുകളിലെ വിളികള്‍ സൂക്ഷ്മമായി വീണ്ടും വീണ്ടും പരിശോധിക്കുന്നത് തുടരുകയാണ്. ഇതില്‍ ചില സംശയകരമായ വിളികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജസ്നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇതിലുണ്ട്.
കൂടുതല്‍ സംശയമുള്ള 10 നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതില്‍ ജസ്നയുടേതല്ലാത്ത സംശയകരമായ ഒരു നമ്പറും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാരുടേതാണെന്നാണ് പരിശോധിക്കുന്നത്. സ്മാര്‍ട്ട് ഫോണിലാണ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണം 10 ദിവസത്തിനകം തീരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.കേസ് അധികം വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. നിര്‍ണായക വിവരങ്ങളാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പോലീസിന് തുണയായത്. കേസില്‍ ഉന്നയിക്കപ്പെട്ട എല്ലാ ആരോപങ്ങള്‍ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)