
ലണ്ടന്‍: റാഫേല്‍ നഡാലിനെ തോല്പിച്ച് നൊവാക് ദ്യോകോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ദ്യോകോവിച്ച് ഫൈനലില്‍ കടന്നത്. അഞ്ചു സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ ടൈബ്രേക്കറിലാണ് 12-ാം സീഡുകാരാനായ ദ്യോക്കോ രണ്ടാം സീഡിലുള്ള നഡാലിനെ തോല്പിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ദ്യോക്കോവിച്ച ഒരു ഗ്രാന്സ്ലാം ഫൈനലിലെത്തുന്നത്.
ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്‍ഡേഴ്സണാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. ജോണ്‍ ഇസ്നറെ ആറു മണിക്കൂറും 35 മിനിറ്റും സമയമെടുത്ത് തോല്പിച്ചാണ് ആന്ഡേഴ്സണ് ഫൈനലിന് യോഗ്യത നേടിയത്. അവസാന സെറ്റ് മാത്രം രണ്ടു മണിക്കൂറും 50 മിനിറ്റും നീണ്ടു നിന്നു. വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ഈ മത്സരം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം അപഹരിച്ചതിനെ തുടര്‍ന്ന് ദ്യോക്കോവിച്ച്-നഡാല്‍ രണ്ടാം സെമിഫൈനലിന്റെ രണ്ട് സെറ്റ് മാത്രമാണ് വെള്ളിയാഴ്ച്ച നടന്നത്. ബാക്കി മത്സരം ശനിയാഴ്ച്ച തുടരുകയായിരുന്നു. സ്കോര്‍: 6-4, 3-6, 7-6
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)